Posts

Showing posts from October, 2019

ഇന്നോവയുടെ ടയർ പെട്ടന്ന് തീരുവനുള്ള കാരണം ഇതായിരുക്കും

Image
വാഹനങ്ങളിലെ സുപ്രധാന ഘടകമാണ് ടയർ. റോഡിലൂടെ ഓടാനുള്ള ചുമതല മാത്രമല്ല, വാഹനത്തിന്റെ മൈലേജ് മുതൽ സുരക്ഷ വരെയുള്ള കാര്യങ്ങളിൽ ടയറുകൾക്ക് പങ്കുണ്ട്. നല്ല പ്രവർത്തനവും ദീർഘകാല ഉപയോഗവും ഉറപ്പുവരുത്താൻ ടയറുകൾക്ക് നല്ല പരിചരണവും ശ്രദ്ധയും നൽകണം. കാർ കമ്പനികൾ പറയുന്നതിനനുസരിച്ചുള്ള മർദം ടയറിനില്ലെങ്കിൽ മൈലേജിനെ പ്രതികൂലമായി ബാധിക്കും. കൃത്യമായ ഇടവേളകളിൽ ടയറിലെ മർദം പരിശോധിക്കണം. ടയറുകളിൽ മർദം കുറഞ്ഞിരിക്കുമ്പോൾ അതിവേഗത്തിൽ വാഹനമോടിച്ചാൽ വണ്ടി നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും. ഗ്രിപ്പ് കിട്ടുകയില്ലെന്ന് മാത്രമല്ല ചെറിയൊരു വളവോ തിരിവോ പോലും വണ്ടിയുടെ നിയന്ത്രണം തെറ്റിക്കുകയും ചെയ്യും. ചിലർ ടയറിന് തേയ്മാനംവന്ന് ഉള്ളിലെ കമ്പി കാണുന്നതുവരെ ടയർ മാറ്റില്ല. അത് ലാഭം തരികയല്ല, പലപ്പോഴും അപകടങ്ങൾക്ക് വഴിവെച്ചേക്കും. ടയർ തേയ്മാനം ടയറിലെ ഗ്രിപ്പുകൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. ടയർ റൊട്ടേഷനും അലൈൻമെന്റും ചെയ്യാതിരുന്നാൽ ടയറിന്റെ വശങ്ങൾ ചെത്തിപ്പോകാനും സാധ്യതയുണ്ട്. ടയർ റൊട്ടേഷൻ, വീൽ ബാലൻസിങ് എന്നിവ സമയത്തിനുതന്നെ ചെയ്യുക. ദീർഘദൂര യാത്രകൾക്കു ശേഷവും വാഹനക്കമ്പനികൾ പറയുന്ന സമയത്തും അവ കൃത്യമായി ചെയ്യുന