Posts

Showing posts from 2020

എന്താണ് കതലിറ്റിക് കൺവെർട്ടർ

Image
ബൈക്കുകളും കാറുകളും ഹെവിഡ്യൂട്ടി വാഹനങ്ങളിലും ഉണ്ടാകുന്ന എക്സ്സോസ്റ്റ് ഗ്യാസിൽ ഉണ്ടാകുന്ന അപകടകാരികളായ ഗ്യാസിനെ ഫിൽട്ടർ ചെയ്ത് ആ കെമിക്കൽസിനെ കൺവേർട്ട് ചെയ്ത് അപകടകാരികൾ അല്ലാത്ത രീതിയിലേക്ക് മാറ്റി പുറത്തേക്ക് വിടുകയാണ് ഒരു കതലിറ്റിക് കോൺവെർറ്റർ ചെയ്യുന്ന ജോലി. പ്രേധാനമായും ഇതിൽ നിന്നും പുറത്തേക്ക് വരുന്നത് ഹൈഡ്രോകാർബൺ രണ്ട് കാർബൺ മോണോക്സൈഡ് നൈട്രജൻ ഓക്സൈഡ് എന്നിവയാണ് പൂർണ്ണമായിട്ടും കത്താത്ത ഫ്യുവൽ ആണ് ഹൈഡ്രോകാർബൺ ആയി പുറത്തേക്കുവന്നു അതുപോലെ കത്തി കഴിഞ്ഞ് ആയിരിക്കും കാർബൺമോണോക്സൈഡ് ഉണ്ടാവുക , അതുപോലെ എൻജിൻ ഹിറ്റ് കാരണം ഹൈഡ്രജനും ഓക്സിജനും കൂടി ചേരുന്നത് കൊണ്ടാണ് നൈട്രജൻ ഓക്സൈഡുകൾ ഉണ്ടാകുന്നത് ഈ 3 വിഷ വാതകങ്ങളും പുറത്തുവരുന്നത് മനുഷ്യർക്കും പ്രകൃതിക്കും അത് പോലെ മറ്റു ജീവജാലങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും റെഡോക്സ് റിയാക്ഷൻ ആണ് കതലിറ്റിക് കോൺവെർറ്റർ അകത്തു നടക്കുന്നത് അത് ഒരേസമയം 'oxidation' നും 'reduction' നും ഒരേ സമയം നടക്കും ഇതിന്റെ സ്പീഡ് കൂട്ടാൻ വേണ്ടി പ്രധാനമായിട്ടും പ്ലാറ്റിനം പലേഡിയം റോഡിയം പോലുള്ള മെറ്റൽ ആണ് ഉപയോഗിക്കുന്നത്

കോൺകോർഡ് SUPERSONIC വിമാനം

Image
കോൺകോർഡ്(യാത്രാ വിമാനം) 1.ലോകത്തിൽ ഇന്നുവരേ നിർമ്മിക്കപ്പെട്ടിട്ടുള്ള രണ്ട് ശബ്ദാധിവേഗ (Supersonic) യാത്രാവിമാനങ്ങളിൽ ഒന്നാണ് കോൺകോർഡ്. 2.നിർമ്മാതാവ് ഏയ്റോസ്പേഷ്യേൽ-ബ്രിട്ടീഷ് ഏയ്റോസ്പേസ് 3.ആദ്യ പറക്കൽ 1969- മാർച്ച് 2 4.ആരംഭം- 1965 - ബ്രിട്ടൻ‍-ഫ്രാന്‍സ് ചേർന്ന് 5.ആദ്യ ഉപഭോക്താവ്-British Airways 6.പാസഞ്ചർ കപ്പാസിറ്റി-92 to 128 passengers. 7.ഫ്യൂവൽ കപ്പാസിറ്റി-119,500 litres 8.അവസാന സർവ്വീസ്-2003 oct 9.വേഗത-2179kmph 10.കോൺകോർഡിന്റെ ടേക്ക് ഓഫ് സ്പീഡ് മണിക്കൂറിൽ 402 കിലോമീറ്ററാണ്. ലാൻഡിങ് വേഗം മണിക്കൂറിൽ 300 കിലോമീറ്ററും. 11.സ്ട്രാറ്റോസ്ഫിയറിനും അയണോസ്ഫിയറിനും ഇടയിലുള്ള ഈ ദൂരത്തിലൂടെ വിമാനം പോകുമ്പോൾ ഭൂമിയുടെ വൃത്താകൃതി കാണാനാകുമെന്ന കൗതുകവുമുണ്ട്. ഇത്ര ഉയരത്തിലും വേഗത്തിലും സഞ്ചരിക്കുമ്പോൾ ക്രമാതീതമായ ചൂടായിരിക്കും. ചൂടിൽ വിമാനം ആറു മുതൽ 10 ഇ‍ഞ്ചുവരെ വികസിക്കും. ഇതിനനുസരിച്ചാണ് നിർമാണം 12.പ്രത്യേക വെള്ള പെയിന്റ് പൂശിയിട്ടുള്ളതിനാൽ അകത്തിരിക്കുന്നവർക്ക് കഠിനമായ ചൂട് അനുഭവപ്പെടില്ല. മണിക്കൂറിൽ 25,629 ലിറ്റർ‌ ഇന്ധനം വേണ്ടതിനാൽ വിമാനത്തിന്റെ ഇന്ധശേഷി കൂടുതലാണ്. 1.19 ലക്ഷ

ലോക്ക് ഡൗണില്‍ പിടിച്ച വണ്ടികൾക്കു മുട്ടൻ പണി പുറകെ വരുന്നു

Image
ലോക്ക് ഡൗണിനിടെ നിയമം ലംഘിച്ച്‌ പുറത്തിറങ്ങിയതിനെ തുടര്‍ന്ന് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരികെ നല്‍കാനുള്ള നീക്കത്തിലാണ് പൊലീസ്. തിങ്കളാഴ്ച മുതല്‍ ഉടമയ്ക്ക് സ്റ്റേഷനിലെത്തി വാഹനം തിരികെ കൊണ്ടുപോകാം. പൊലീസ് അറിയിക്കുന്നതിന് അനുസരിച്ചാവും വാഹനങ്ങള്‍ വിട്ടു നല്‍കുക. ഇതിനായി ഉടമ പൊലീസ് സ്റ്റേഷനില്‍ എത്തി നിര്‍ദിഷ്ട പൊലീസ് ഉദ്യോഗസ്ഥന്‍ മുമ്ബാകെ സത്യവാങ്മൂലം സമര്‍പ്പിക്കണം. പൊലീസ് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാക്കാമെന്ന നിബന്ധനയുടെ മേലായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും തിരികെ നല്‍കുക. എന്നാല്‍ വാഹനം തിരികെ ലഭിച്ചെന്നു കരുതി അധികം ആഹ്ളാദിക്കേണ്ട. ഇതുമായി ബന്ധപ്പെട്ട കേസും നടപടികലും പൊലീസ് തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുമാസം മുതല്‍ മൂന്നുകൊല്ലംവരെ തടവുശിക്ഷ ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് കേസില്‍ ചുമത്തുന്നത്. പകര്‍ച്ചവ്യാധിനിയന്ത്രണ ഓര്‍ഡിനന്‍സും ഐപിസി ആക്ടും കേരള പോലീസ് ആക്ടും അനുസരിച്ചുള്ള നടപടികളാവും നടക്കുക. കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 4(2)(എഫ്),5 കളക്ടറുടെ ഉത്തരവു പ്രകാരമുള്ള വിലക്ക് ലംഘ

TATA നമ്മൾ ഉദ്ദേശിച്ച ആൾ അല്ല സർ..

Image
1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്ത TATA ആണൂ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച. റ്റാറ്റയുടെ ചരിത്രം പരിശോധിച്ചാൽ ഇതൊന്നും ഒന്നും അല്ല. ഇന്ത്യയുടെ പുരോഗതിക്ക്‌ ഇത്രമാത്രം പങ്കു വഹിച്ച മറ്റൊരു കംബനി ചരിത്രത്തിൽ ഇല്ല. പക്ഷേ റ്റാറ്റയെ കുറിച്ച്‌ സാദാരണക്കാർക്ക്‌ കൂടുതൽ ഒന്നും അറിയില്ല, അദാനിയെയും അംബാനിയെയും ഒക്കെ പറ്റി മാത്രമേ സാദാരണക്കാർക്ക്‌ കേട്ട്‌ പരിചയം ഉള്ളു. കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും വഴി ഒരിക്കലും ബിസിനസ്‌ വളർത്താൻ ഉപയോഗിക്കില്ല എന്നത്‌ ഒരു അടിസ്ഥാന കംബനി പോളിസി ആയി കൊണ്ട്‌ നടക്കുന്നതിനാൽ ടാറ്റ ഗ്രൂപ്പ്‌, രാഷ്ട്രീയക്കാർക്കും മീഡിയകൾക്കും അത്ര പ്രിയപ്പെട്ടവരല്ല. അത്‌ കൊണ്ട്‌ തന്നെ അവരെക്കുറിച്ച്‌ കൂടുതൽ ചർച്ചകൾ വരാൻ തുടങ്ങിയത്‌ സോഷ്യൽ മീഡിയകൾ ആക്റ്റീവായതിനു ശേഷം മാത്രം ആണു. ഒരു സാധാരണക്കാരനു റ്റാറ്റയുടെ ബസ്സും കാറും മാത്രമേ ടാറ്റയെ കുറിച്ച്‌ അറിയുകയുള്ളു. ഒരിക്കൽ ബ്രിട്ടീഷ്‌ കംബനിയായിരുന്ന റേഞ്ച്‌ റോവറിന്റെയും ജാഗുവറിന്റെയും ഇന്നത്തെ ഉടമസ്ഥരായ ടാറ്റ മോട്ടോഴ്സ്‌ എന്ന കബനി TATA Sons ന്റെ ലോകം മൊത്തം പരന്ന് കിടക്കുന്ന ബിസിനസ്‌ സാമ്രാജ്യത്തിന്റെ

പെട്രോള്‍ പമ്ബുകളിലെ തട്ടിപ്പുകള്‍; രക്ഷപ്പെടാന്‍ ഉള്ള വഴികൾ!

Image
പെട്രോളിനും ഡീസലിനും വില കുത്തനെ കയറിക്കൊണ്ടിരിക്കുകയാണ്. ഓരോ തുള്ളിയും അമൂല്യമായി സൂക്ഷിക്കേണ്ട കാലം. പലപ്പോഴും പെട്രോള്‍ പമ്ബുകളില്‍ നമ്മള്‍ അറിഞ്ഞുകൊണ്ട് തന്നെ കബളിപ്പിക്കപ്പെടാറുണ്ട്.  ചിലപ്പോള്‍ അശ്രദ്ധ കൊണ്ടാണെങ്കില്‍ മറ്റുചിലപ്പോള്‍ അറിവില്ലായ്മ കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. ഓരോ തുള്ളി ഇന്ധനവും അമൂല്യമായ കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ തട്ടിപ്പുകളില്‍ നിന്ന് നിങ്ങള്‍ക്ക് അനായാസം രക്ഷപ്പെടാം. 1. വ്യത്യസ്‍ത പമ്ബുകളില്‍ നിന്നും ഇന്ധനം നിറക്കുക പതിവായി വീടിനോ ഓഫീസിനോ അടുത്തു നിന്ന് സ്ഥിരം ഇന്ധനം നിറയ്ക്കുന്നവരാകും നമ്മളില്‍ പലരും. അങ്ങനെയുള്ളവര്‍ കുറച്ച്‌ ദിവസം വ്യത്യസ്ത പമ്ബുകളില്‍ നിന്നായി ഇന്ധനം വാങ്ങിക്കുക. അപ്പോള്‍ ഏറെക്കുറെ ഏതു പമ്ബിലാണ് കുറവ് ഇന്ധനം ലഭിക്കുന്നതെന്ന കാര്യം വ്യക്തമാകും. ശേഷം നിങ്ങള്‍ക്ക് ഏതു പമ്ബ് വേണമെന്ന് തീരുമാനിക്കുക 2.റൗണ്ട് ഫിഗര്‍ ഒരിക്കലും 100, 200, 500 പോലെയുള്ള സംഖ്യകള്‍ക്ക് ഇന്ധനം വാങ്ങാതിരിക്കുക. 120, 206, 324, 455 രൂപ പോലെയുള്ള തുകയ്ക്ക് ഇന്ധനം ആവശ്യപ്പെടുക. 3. സിസ്റ്റം റീ സെറ്റ് സിസ്റ്റം റീ സെറ്റ് ചെയ്തിട്ടുണ്ട