ഇന്നോവയുടെ ടയർ പെട്ടന്ന് തീരുവനുള്ള കാരണം ഇതായിരുക്കും

വാഹനങ്ങളിലെ സുപ്രധാന ഘടകമാണ് ടയർ. റോഡിലൂടെ ഓടാനുള്ള ചുമതല മാത്രമല്ല, വാഹനത്തിന്റെ മൈലേജ് മുതൽ സുരക്ഷ വരെയുള്ള കാര്യങ്ങളിൽ ടയറുകൾക്ക് പങ്കുണ്ട്. നല്ല പ്രവർത്തനവും ദീർഘകാല ഉപയോഗവും ഉറപ്പുവരുത്താൻ ടയറുകൾക്ക് നല്ല പരിചരണവും ശ്രദ്ധയും നൽകണം.

കാർ കമ്പനികൾ പറയുന്നതിനനുസരിച്ചുള്ള മർദം ടയറിനില്ലെങ്കിൽ മൈലേജിനെ പ്രതികൂലമായി ബാധിക്കും. കൃത്യമായ ഇടവേളകളിൽ ടയറിലെ മർദം പരിശോധിക്കണം. ടയറുകളിൽ മർദം കുറഞ്ഞിരിക്കുമ്പോൾ അതിവേഗത്തിൽ വാഹനമോടിച്ചാൽ വണ്ടി നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും. ഗ്രിപ്പ് കിട്ടുകയില്ലെന്ന് മാത്രമല്ല ചെറിയൊരു വളവോ തിരിവോ പോലും വണ്ടിയുടെ നിയന്ത്രണം തെറ്റിക്കുകയും ചെയ്യും.

ചിലർ ടയറിന് തേയ്മാനംവന്ന് ഉള്ളിലെ കമ്പി കാണുന്നതുവരെ ടയർ മാറ്റില്ല. അത് ലാഭം തരികയല്ല, പലപ്പോഴും അപകടങ്ങൾക്ക് വഴിവെച്ചേക്കും. ടയർ തേയ്മാനം ടയറിലെ ഗ്രിപ്പുകൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. ടയർ റൊട്ടേഷനും അലൈൻമെന്റും ചെയ്യാതിരുന്നാൽ ടയറിന്റെ വശങ്ങൾ ചെത്തിപ്പോകാനും സാധ്യതയുണ്ട്. ടയർ റൊട്ടേഷൻ, വീൽ ബാലൻസിങ് എന്നിവ സമയത്തിനുതന്നെ ചെയ്യുക. ദീർഘദൂര യാത്രകൾക്കു ശേഷവും വാഹനക്കമ്പനികൾ പറയുന്ന സമയത്തും അവ കൃത്യമായി ചെയ്യുന്നത് വാഹനത്തിനും ടയറുകൾക്കും നല്ലതാണ്. വീൽബാലൻസ് ശരിയല്ലാതിരിക്കുമ്പോഴാണ് വാഹനം വശത്തേക്ക് പോകുന്നത്. ഇത് സ്റ്റിയറിങ് ബോക്സിനും നേരത്തേയുള്ള ടയർ തേയ്മാനത്തിനും കാരണമാകും.

ടയറുകളുടെ ആയുസിന് ടയർ ബാലൻസിങ് കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. വാഹനങ്ങൾക്ക് വിറയൽ അനുഭവപ്പെടുന്നതിൽ വലിയൊരുപങ്ക് വഹിക്കുന്നത് ബാലൻസിങിലെ വ്യതിയാനമാണ്. വിറയൽ അനുഭവപ്പെടുകയോ, ടയറുകൾ അഴിച്ചിടുകയോ, 5000 കിലോമീറ്റർ ഓടിക്കഴിഞ്ഞാലോ ടയർ ബാലൻസിങ് നടത്തുന്നതാണ് നല്ലത്. ടയറുകൾ ഒരേ പോലെയല്ല തേയുന്നതെങ്കിൽ വീൽ അലൈൻമെന്റ് പരിശോധിക്കണം. ഇത് ടയർ തേയ്മാനം ഒരു പോലെയാക്കാൻ സഹായിക്കും. 5000 കിലോമീറ്റർ ഓടിക്കഴിഞ്ഞാൽ നിർബന്ധമായും വീൽ അലൈൻമെന്റ് നടത്തേണ്ടതാണ്. ടയറിൽ അപ്രതീക്ഷിത തേയ്മാനം കണ്ടാലും വീൽ അലൈൻമെന്റ് നടത്തണം. ഓയിൽ, ബ്രേക്ക് എന്നിവയ്ക്കൊപ്പം യാത്ര തുടങ്ങുന്നതിനുമുമ്പായി ടയറുകളും പരിശോധിക്കുക. ത്രഡുകൾക്കിടയിൽ കല്ലുകൾ കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കുന്നതും ടയറുകളുടെ ആയുസ് കൂട്ടും.

വാഹനങ്ങളിൽ ഒരേ ടൈപ്പ് ടയറുകൾ തന്നെ ഉപയോഗിക്കണം (റേഡിയലാണെങ്കിൽ നാലും റേഡിയൽ തന്നെ ഉപയോഗിക്കുക, കഴിയുമെങ്കിൽ അവ ഒരേ കമ്പനിയുടെ തന്നെ ഉപയോഗിക്കണം). പുതിയ ടയറുകൾക്ക് പുതിയ ട്യൂബുകൾ തന്നെ ഉപയോഗിക്കുക. ടയറുകളും ട്യൂബുകളും ഒരേ കമ്പനിയാകുന്നത് ശരിയായ ഫിറ്റിങ് നൽകും. മൗണ്ടിങ് യന്ത്രത്തിന്റെ സഹായത്തോടെ ടയർ റിമ്മിൽ ഇടുന്നതാണ് ടയറിന്റെ ആയുർദൈർഘ്യം കൂട്ടുന്നതിന് നല്ലത്. ടയർബീഡുകൾ (അരികുകൾ) റിമ്മിൽ ഇടുന്നതിന് മുമ്പായി സോപ്പുപയോഗിച്ചോ മറ്റോ ലൂബ്രിക്കേറ്റ് ചെയ്യുക. ടയർ നിറയ്ക്കുന്നതിന് മുമ്പായി ടയർബീഡുകൾ കൃത്യമായിട്ടാണ് നിൽക്കുന്നത് എന്ന് ഉറപ്പുവരുത്തുക. മിക്കപ്പോഴും പകുതി കാറ്റ് നിറച്ചശേഷം കയറിനിന്ന് ബീഡുകൾ ചവിട്ടി നേരയാക്കുന്നതാണ് പതിവ്. ഇത്തരത്തിൽ ചെയ്യുമ്പോൾ ടയറിലെ മർദ്ദം കൂടാതിരിക്കാൻ ശ്രദ്ധിക്കുക.
ടയർ വാങ്ങുന്നതിന് മുമ്പായി ഉപയോഗിച്ചിരിക്കുന്ന റിമ്മിന് പറ്റിയത് തന്നെയെന്ന് ഉറപ്പുവരുത്തണം. ചെറിയ വ്യത്യാസമുള്ള ടയറുകൾ കുഴപ്പമില്ലെന്ന് കടയുടമ പറയാമെങ്കിലും കൃത്യമായ അളവുതന്നെ ഉപയോഗിക്കുന്നത് ടയറിന്റെ ലൈഫ് കൂട്ടും. ടയറുകളോ ട്യൂബുകളോ മാറുമ്പോൾ റിം തുരുമ്പെടുത്തിട്ടില്ലെന്നും പൊടികളോ മറ്റോ ഇല്ലെന്നും ഉറപ്പുവരുത്തുക. പ്രത്യേകിച്ചും റിം വാൽവ് ഹോളിന്റെ കാര്യത്തിൽ.

നമ്മുടെ നാട്ടിലെ കാറുകളിൽ അധികവും എൻജിൻ മുന്നിലായതിനാൽ മുൻ ടയറുകളിലാണ് കൂടുതൽ ഭാരമുണ്ടാകുക. അതിനാൽ ഇവിടത്തെ ടയറുകളിലാണ് തേയ്മാനം ആദ്യമുണ്ടാകുക. അതിനാൽ റൊട്ടേഷനിലൂടെ ടയറുകൾ മാറ്റുക. ഇത് പാരലലും വെർട്ടിക്കലുമായാണ് ചെയ്യുക. സ്റ്റെപ്പിനി ടയറുകളെ പലപ്പോഴും എന്തെങ്കിലും ആവശ്യം വരുമ്പോൾ മാത്രമാണ് ഓർക്കുക. എന്നാൽ, വെറുതെ കിടക്കുമ്പോൾ ഇവയുടെ കാറ്റ് കുറയാൻ സാധ്യതയുണ്ട്. ആവശ്യത്തിന് എടുക്കുമ്പോൾ ഗുണമില്ലാത്ത അവസ്ഥയുണ്ടാകാതിരിക്കാൻ ഇടയ്ക്ക് ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും.



Comments

Popular posts from this blog

ടയർ അറിഞ്ഞിരിക്കേണ്ടതെല്ലാം

ഇന്ത്യയിൽ ഇടതുവശം ചേർന്ന് വണ്ടി ഓടിക്കുന്നത് എന്തുകൊണ്ടാണ്

മഴക്കാലത്തു വാഹനങ്ങളിലെ ഗ്ലാസ്സുകളിലെ ഈർപ്പം എങ്ങനെ എളുപ്പത്തിൽ മാറ്റാം