Posts

Showing posts from August, 2019

ഇന്ത്യയിൽ ഇടതുവശം ചേർന്ന് വണ്ടി ഓടിക്കുന്നത് എന്തുകൊണ്ടാണ്

 നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഇന്ത്യയിൽ ലെഫ്റ്റ് ഹാന്റ് റോഡ് ഡ്രൈവ് സിസ്റ്റം നിലനിന്നുപോകുന്നതെന്ന്? രാജ്യത്തെ നിയമം അത്തരത്തിലായതു കൊണ്ട് അതു പിൻതുടരുന്നു എന്നുമാത്രമായിരിക്കും പലരും കരുതിയിട്ടുണ്ടാവുക. എന്നാൽ ഇതിന് ചരിത്രവുമായി ബന്ധമുണ്ട്. അതറിയണമെങ്കിൽ കുറച്ച് കാലം പിന്നിലേക്ക് സഞ്ചരിക്കണം. ലോകത്ത് അറുപത്തിയഞ്ച് ശതമാനം ഭാഗങ്ങളിലും റൈറ്റ് സൈഡ് ഡ്രൈവാണുള്ളത് അതായത് റോഡിന്റെ വലതുവശം ചേർന്നുള്ള ഡ്രൈവ്.എന്നാൽ ബ്രിട്ടീഷ് ഭരണത്തിന് കീഴിലുണ്ടായിരുന്ന ഇന്ത്യ അടങ്ങുന്ന മുപ്പത്തിയഞ്ച് ശതമാനം രാജ്യങ്ങളിൽ ലെഫ്റ്റ് ഹാന്റ് റോഡ് സിസ്റ്റം പാലിച്ചുപോരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ റോഡ് മാർഗമുള്ള ഗതാഗതം ആരംഭിച്ചിരുന്നുവെങ്കിലും മദ്ധ്യ കാലഘട്ടത്തിലായിരുന്നു അത് വിപുലമാകുന്നത്. കച്ചവടം, ഗതാഗതം, യുദ്ധം എന്നിവയ്ക്ക് പ്രാധാന്യമേറിയതോടെ റോഡുകൾ ഒഴിച്ചുകൂടാനാകാതെ വന്നപ്പോൾ റോഡ് സംവിധാനം കൂടുതൽ വിപുലീകൃതമായി. യുദ്ധവേളകളിൽ ബ്രിട്ടീഷുകാർ കുതിരപടയോട്ടത്തിന് റോഡിന്റെ ഇടതുവശമായിരുന്നു കൂടുതലായും ഉപയോഗിച്ചിരുന്നത്. ഇടതുകൈ കൊണ്ട് കുതിരയെ നിയന്ത്രിക്കാനും വലുതുകൈയുപയോഗിച്ച് യു

ടയർ അറിഞ്ഞിരിക്കേണ്ടതെല്ലാം

Image
ടയർ എന്നത് ഒരുപാട് പേർക്ക് അറിയാവുന്ന കാര്യമാണ്, പക്ഷെ അറിയാത്തവരാണ് അധികവും, പ്രത്യേകിച്ച് വാഹനം ഉപയോഗിക്കുന്ന നമ്മുടെ സഹോദരിമാർ. അവർക്ക് അടുത്ത തവണ ടയർ മാറേണ്ടി വരുമ്പോൾ ഈ വിവരങ്ങൾ തീർച്ചയായും ഉപകരപ്പെട്ടേക്കാം. ചിത്രങ്ങളിൽ നിന്നും ടയറിന്റെ വശങ്ങളിൽ കാണുന്ന ഒരു പ്രത്യേക നമ്പർ നമുക്ക് കാണാം. #205/50R17 - 98H എന്ന നമ്പർ പരിശോധിക്കാം ടയറിന്റെ റോഡിൽ സ്പർശിക്കുന്ന ഭാഗത്തിന്റെ വീതിയാണ് #205 എന്നതു കൊണ്ട് ഇവിടെ സൂചിപ്പിക്കുന്നത്. #50 എന്നത് ടയറിന്റെ വീതിയും പൊക്കവും (ചിത്രത്തിലെ "H") തമ്മിലുള്ള അനുപാതത്തെയാണ് സൂചിപ്പിക്കുന്നത് (Aspect ratio) എന്നാണ് ഇതിനെ പറയുന്നത്. തുടർന്ന് വരുന്ന #R എന്നത് അതൊരു #Radial ടയറാണ് എന്ന് സൂചിപ്പിക്കുന്നു. #17 എന്നത് ടയറിന്റെ ഇന്നർ diameter നെ സൂചിപ്പിക്കുന്നു, അതായത് 17 ഇഞ്ച് വീലിൽ ആണ് ഈ ടയർ ഫിറ്റ് ആകുക എന്ന് സാരം. Eg: 205/55R16 ടയറും 205/60R16 ടയറും നമുക്ക് താരതമ്യം ചെയ്യാം. ഇതിൽ ആദ്യത്തെ ടയറിന്റെ പൊക്കം (H) 205 ന്റെ 55% ആയിരിക്കും, അതായത് 112.75 mm (approx) രണ്ടാമത്തെ ടയറിന്റെ പൊക്കം (H) 205 ന്റെ 60% ആയിരിക്കും, അതായത് 123 mm (a

AC ഇട്ടു ഓടിയാൽ കാറിനു മൈലേജ് കുറയുമോ.?

Image
 AC ഇട്ടു ഓടിയാൽ കാറിനു മൈലേജ് കുറവായിരിക്കും, പകരം വിൻഡോ ഗ്ലാസ്സ് താഴ്ത്തിവച്ചു ഓടിയാൽ കൂടുതൽ മൈലേജ് ലഭിക്കും എന്നതാണ് പരക്കെയുള്ള വിശ്വാസം. AC ഓൺ ആക്കുമ്പോൾ കംപ്രസ്സറിലെ മാഗ്നറ്റിക്ക് ക്ലച്ചിലേക്ക് DC കറണ്ട് എത്തുകയും electro magnetic effect മൂലം ക്ളച്ചും പുള്ളിയും ഒറ്റ യൂണിറ്റ് ആയിമാറി crank ഷാഫ്റ്റിൽ നിന്നുള്ള ഡ്രൈവ് കംപ്രസ്സിന് കിട്ടുകയുമാണ് ചെയ്യുന്നത്. സ്വാഭാവികമായും അപ്പോൾ എഞ്ചിന് ലോഡ് കൂടുകയും, ആ കൂടുതൽ വേണ്ട പവർ ഉൽപാദിപ്പിക്കാൻ എഞ്ചിൻ കൂടുതൽ ഇന്ധനം കത്തിക്കും. ഇതാണ് AC യിൽ മൈലേജ്‌ അല്പം കുറഞ്ഞിരിക്കാൻ കാരണം. എന്നാൽ AC ഓൺ ആയിരിക്കുന്ന മുഴുവൻ സമയവും എഞ്ചിനിൽ ഈ അധിക ലോഡ് ഉണ്ടാകില്ല, നാം കാറിൽ സെറ്റ് ചെയ്തിരിക്കുന്ന temparature അനുസരിച്ചു ഇടയ്ക്കിടയ്ക്ക് മാത്രമേ കംപ്രസ്സർ ക്ലച്ചു പിടിക്കുകയുള്ളൂ. AC magnetic relayയും തെർമിസ്റ്ററും ചേർന്നാണ് ഈ ധർമം നിർവഹിക്കുന്നത്. ഒരു വാഹനത്തിന്റെ ഫ്യൂൽ മൈലേജ് നിർണ്ണയിക്കുന്നതിൽ Aerodynamics നു വലിയ പങ്കുണ്ട്. വാഹനം മുന്നോട്ട് പോകുമ്പോൾ ഉണ്ടാകുന്ന Air resistance പരമാവധി കുറയ്ക്കുന്ന രീതിയിൽ ആണ് ആധുനിക കാറുകളുടെ ബോഡി ഡിസൈനിങ്. കൂടു

എയർ ബാഗുകളുടെ സാങ്കേതിക വിദ്യയെക്കുറിച്ച് അൽപ്പം കാര്യങ്ങൾ അറിയാം

Image
വാഹനങ്ങളിലെ എയർ ബാഗുകൾ എന്നറിയപ്പെടുന്ന സുരക്ഷാ സംവിധാനത്തിന്റെ യഥാർത്ഥ പേര്  Supplemental Restraint System എന്നാണ്‌ . ചിലപ്പോൾ  Secondary Restraint System എന്നും വിളിക്കാറുണ്ട്.   എന്താണിത്  അർത്ഥമാക്കുന്നത്? ഇത് ഒരു ഉപ സുരക്ഷാ സംവിധാനം ആണെങ്കിൽ  പ്രാഥമികമായ മറ്റെന്തോ ഒരു സംവിധാനം കൂടി ഉണ്ടാകണമല്ലോ. അതായത്  ഒരു Primary Restraint System.  ഉണ്ട്. അതാണ്‌  നമ്മളിൽ മിക്കവരും പോലീസിനെ പേടിച്ചു കൊണ്ട്  മാത്രം  മനസ്സില്ലാ മനസ്സോടെ ഉപയോഗിക്കുന്ന സീറ്റ് ബെൽറ്റുകൾ. പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്  എയർ ബാഗുകൾ സീറ്റ് ബെൽറ്റുകൾക്ക്  പകരമായുണ്ടാക്കിയതോ അല്ലെങ്കിൽ സീറ്റ് ബെൽറ്റുമായി യാതൊരു ബന്ധവുമില്ലാത്ത, അപകടം വരുമ്പോൾ ഒരു കുടപോലെ വിടർന്ന്  നമ്മളെ സംരക്ഷിക്കുന്ന ഒരു മാന്ത്രിക സംവിധാനമാണെന്ന്.  സത്യം പറഞ്ഞാൽ  എയർ ബാഗുകൾ ആദ്യമായി വാഹനങ്ങളിൽ കൊണ്ടു വന്നത് തന്നെ  ഇങ്ങനെ ഒരു സാമാന്യ ബോധത്തിന്റെ പുറത്താണ്‌. അതായത്  അന്നും ഇന്നും  ലോകത്തെവിടെയുമുള്ള മനുഷ്യർക്കും സീറ്റ് ബെൽറ്റ്  ഇടുക എന്നത്  അൽപ്പം അസൗകര്യം തന്നെ ആയതിനാൽ സീറ്റ് ബെൽറ്റിനു പകരമായി അപകടത്തിൽ പെടുന്നവരെ സംരക്ഷിക്കാൻ ഒരു സംവിധാനം എന്ന നില

1500 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി. മഹീന്ദ്ര

Image
ഓട്ടോമൊബൈല്‍ മേഖല നേരിടുന്ന പ്രതിസന്ധികള്‍ വ്യക്തമാക്കി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എംഡിയുടെ വാക്കുകള്‍. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ 1,500 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എംഡി വ്യക്തമാക്കി. ഓട്ടോമൊബൈല്‍ മേഖലയില്‍ പ്രതിസന്ധി ഇനിയും തുടരുകയാണെങ്കില്‍ കൂടുതല്‍ പിരിച്ചുവിടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്ന് വരും നാളുകളില്‍ അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നതിന്‍റെ സൂചനകളാണ് മഹീന്ദ്രയുടെ എംഡി പവന്‍ ഗൊണേക നല്‍കുന്നത്. കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ ഞങ്ങള്‍ ഏതാണ്ട് 1,500 ഓളം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഞങ്ങള്‍ കൂടുതല്‍ പേരെ പറഞ്ഞുവിടാതിരിക്കാന്‍ നോക്കുകയാണ്. എന്നാല്‍, മേഖലയിലെ പ്രതിസന്ധി തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് പിരിച്ചുവിടല്‍ തുടരേണ്ടി വരും' മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എംഡി പവന്‍ ഗൊണേക പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ കഴിഞ്ഞ 19 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 18.71 ശതമ

സൈലൻസറിൽ പൈപ്പ് ഫിറ്റ് ചെയ്ത് വെള്ളപ്പൊക്കത്തിൽ ഓടിച്ചാൽ എൻജിൻ പോകുന്നത് എങ്ങനെ

Image
മഴയും വെള്ളക്കെട്ടും ഒക്കെ ഉള്ളപ്പോൾ അതിലൂടെ സാഹസികമായി കാറും മറ്റും ഓടിക്കുന്നവരുടെ വീഡിയോയും, ഫോട്ടോകളും ഒക്കെ കാണാറുണ്ട്. അത്തരം ആളുകൾ ഭീമമായ സാമ്പത്തിക നഷ്ടം സ്വയം വരുത്തി വക്കുക ആണ്. ചില ഓഫ് റോഡ് വാഹനങ്ങൾ വെള്ളത്തിലും മറ്റും ഓടിക്കാൻ തക്കവണ്ണം രൂപ കല്പന ചെയ്തവയോ, അല്ലെങ്കിൽ അത്തരത്തിൽ രൂപമാറ്റം ചെയ്തവയോ ആണ്. പക്ഷെ എൻജിനിൽ വെള്ളം കയറിയാലും വാഹനം ഓടത്തക്ക വിധത്തിൽ ഇന്നേ ഒരു എൻജിനും രൂപ കല്പന ചെയ്തിട്ടില്ല... ചെറു കാറുകളും മറ്റും കൊണ്ട് ഇത്തരം അഭ്യാസം കാണിച്ചാൽ എൻജിന്റെ കാര്യത്തിൽ തീരുമാനം ആവും... എൻജിനിൽ വെള്ളം കയറി എൻജിൻ അകത്തെ ഭാഗങ്ങൾക്ക് ഡാമേജ്‌ ആയി എൻജിൻ സ്റ്റക്ക് ആകുന്ന അവസ്‌ഥയെ  ഹൈഡ്രോ സ്റ്റാറ്റ് ലോക്ക്  എന്നാണ് പറയുക.. പെട്രോൾ എൻജിൻ ആണെങ്കിലും ഡീസൽ എൻജിൻ ആണെങ്കിലും വെള്ളം കയറിയാൽ ഹൈഡ്രോസ്റ്റാറ്റ് ലോക്ക് ആയിരിക്കും എന്നാൽ പെട്രോൾ എൻജിനേ അപേക്ഷിച്ചു ഡീസൽ എൻജിനുകൾക്ക് ആണ് ഹൈഡ്രോസ്റ്റാറ്റ് ആകാൻ ഉള്ള സാധ്യത 80% കൂടുതൽ ആണ്. ഇപ്പോൾ ഇറങ്ങുന്ന  മിക്ക ഡീസൽ എൻജിൻ കാറുകളും ഇന്റർ കൂളർ ടർബോ ചാർജ്ഡ് എൻജിൻ ആണ് അതുകൊണ്ട് തന്നെ ടർബോ പ്രവർത്തിച്ചു തുടങ്ങുമ്പോൾ അതിന്റെ പവറിൽ ശക്തിയായ