എന്താണ് കതലിറ്റിക് കൺവെർട്ടർ

ബൈക്കുകളും കാറുകളും ഹെവിഡ്യൂട്ടി വാഹനങ്ങളിലും ഉണ്ടാകുന്ന എക്സ്സോസ്റ്റ് ഗ്യാസിൽ ഉണ്ടാകുന്ന അപകടകാരികളായ ഗ്യാസിനെ ഫിൽട്ടർ ചെയ്ത് ആ കെമിക്കൽസിനെ കൺവേർട്ട് ചെയ്ത് അപകടകാരികൾ അല്ലാത്ത രീതിയിലേക്ക് മാറ്റി പുറത്തേക്ക് വിടുകയാണ് ഒരു കതലിറ്റിക് കോൺവെർറ്റർ ചെയ്യുന്ന ജോലി. പ്രേധാനമായും ഇതിൽ നിന്നും പുറത്തേക്ക് വരുന്നത് ഹൈഡ്രോകാർബൺ രണ്ട് കാർബൺ മോണോക്സൈഡ് നൈട്രജൻ ഓക്സൈഡ് എന്നിവയാണ് പൂർണ്ണമായിട്ടും കത്താത്ത ഫ്യുവൽ ആണ് ഹൈഡ്രോകാർബൺ ആയി പുറത്തേക്കുവന്നു അതുപോലെ കത്തി കഴിഞ്ഞ് ആയിരിക്കും കാർബൺമോണോക്സൈഡ് ഉണ്ടാവുക , അതുപോലെ എൻജിൻ ഹിറ്റ് കാരണം ഹൈഡ്രജനും ഓക്സിജനും കൂടി ചേരുന്നത് കൊണ്ടാണ് നൈട്രജൻ ഓക്സൈഡുകൾ ഉണ്ടാകുന്നത് ഈ 3 വിഷ വാതകങ്ങളും പുറത്തുവരുന്നത് മനുഷ്യർക്കും പ്രകൃതിക്കും അത് പോലെ മറ്റു ജീവജാലങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും

റെഡോക്സ് റിയാക്ഷൻ ആണ് കതലിറ്റിക് കോൺവെർറ്റർ അകത്തു നടക്കുന്നത് അത് ഒരേസമയം 'oxidation' നും 'reduction' നും ഒരേ സമയം നടക്കും ഇതിന്റെ സ്പീഡ് കൂട്ടാൻ വേണ്ടി പ്രധാനമായിട്ടും പ്ലാറ്റിനം പലേഡിയം റോഡിയം പോലുള്ള മെറ്റൽ ആണ് ഉപയോഗിക്കുന്നത് ഇത് മൂന്ന് മറ്റും വളരെ വളരെ എക്സ്പെൻസ് ആണ് അതുകൊണ്ടുതന്നെ വാഹനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും വിലകൂടിയ പാർട്ട്സിൽ ഒന്നാണ് ഒരു കതലിറ്റിക് കൺവെർട്ടർ . 2 ടൈപ്പ് കതലിറ്റിക് കൺവെർട്ടർ ഉള്ളത് 'two way' യും 'three way' യും ഒരു 2 way കതലിറ്റിക് കാർബൺമോണോക്സൈഡ് ഫിൽറ്റർ ചെയ്തിട്ട് അപകടകാരി ഇല്ലാത്ത കാർബൺഡയോക്സൈഡ് പുറത്തേക്ക് വിടുന്നു അതുകൂടാതെ ഹൈഡ്രോകാർബൺനെ കാർബൺ ഡയോക്സൈഡും വെള്ളവുമായി മാറ്റുന്നു . പക്ഷേ നൈട്രജൻ ഓക്സൈഡുകളെ ഇല്ലാതാക്കുവാന് 'two way' കതലിറ്റിക്നു സാധിക്കില്ല. എന്നാൽ 'three way' കതലിറ്റിക് നു മേല്പറഞ്ഞ 2 കാര്യങ്ങൾ കൂടാതെ നൈട്രജൻ ഓക്സൈഡുകൾ റിഡക്ഷൻ ചെയ്ത് നൈട്രജൻ ആക്കി മാറ്റാൻ സാധിക്കുന്നു.

Comments

Popular posts from this blog

ടയർ അറിഞ്ഞിരിക്കേണ്ടതെല്ലാം

ഇന്ത്യയിൽ ഇടതുവശം ചേർന്ന് വണ്ടി ഓടിക്കുന്നത് എന്തുകൊണ്ടാണ്

മഴക്കാലത്തു വാഹനങ്ങളിലെ ഗ്ലാസ്സുകളിലെ ഈർപ്പം എങ്ങനെ എളുപ്പത്തിൽ മാറ്റാം