മഴക്കാലത്തു വാഹനങ്ങളിലെ ഗ്ലാസ്സുകളിലെ ഈർപ്പം എങ്ങനെ എളുപ്പത്തിൽ മാറ്റാം

വേനൽ ആയാലും മഴ ആയാലും വാഹനം ഓടിക്കുന്നവരാണ് നാം എല്ലാവരും, മഴക്കാലത്തു വാഹനം ഓടിക്കുമ്പോൾ നാം നേരിടുന്ന ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട് അതിൽ ഒരു പ്രധാനപ്പെട്ട കാര്യമാണ് കാർ ഓടിക്കുമ്പോൾ കാറിനുള്ളിൽ മുന്നിലത്തെ  ഗ്ലാസ്സിൽ മഞ്ഞു പോലെ പിടിക്കുന്നത് ഇത് നാം വാഹനം ഓടിക്കുമ്പോൾ റോഡിന്റെ കാഴ്ചയെ മറക്കുകയും അപകടം ഉണ്ടാകുവാൻ കാരണം ആവുകയും ചെയ്യുന്നു.
നമ്മൾ വയ്പെർ ബ്ലേഡ് ഉപയോഗിച്ചാലും ഗ്ലാസ് ക്ലീൻ ചെയ്താലും വീണ്ടും അങ്ങനെ തന്നെ വീണ്ടും വരുന്നത്  കാണാം









എന്തുകൊണ്ടാണ് ഇങ്ങനെ മഞ്ഞുപോലെ ഗ്ലാസ്സിൽ ഉണ്ടാവുന്നതു, നമ്മുടെ കാറിന്റെ ഉള്ളിലെ താപനിലയും പുറത്തുള്ള തപനിലയിലും ഉണ്ടാവുന്ന വ്യത്യാസമാണ് ഈ മഞ്ഞു പോലെ ഉണ്ടാവുന്നതു. ഇതു മാറ്റാനായി ഗ്ലാസ് ക്ലീൻ ചെയ്യുന്നതോ കെമിക്കൽ ഉപയോഗിക്കുന്നതു കൊണ്ട് ഒരിക്കലും ഇതിനു പരിഹാരം ആവില്ല.

ഇങ്ങനെ മഞ്ഞു പാളി പോലെ ഉണ്ടാവുമ്പോൾ നമ്മുടെ വാഹനത്തിനു
A/C  ഉണ്ടെങ്കിൽ A/C ഉപയോഗിക്കുകയും A/C യുടെ കാറ്റു വരുന്ന ദിശ മുന്നിലെ ഗ്ലാസ്സിലേക് ആക്കി വെക്കുകയും ചെയ്യുക കാറിനുള്ളിലെ താപനില പുറത്തെ തപനിലയുമായി ഒരുപോലെ ആവുന്നതോടെ ഈ മഞ്ഞു പോലെ ഉണ്ടാവുന്നതു പെട്ടന്നു തന്നെ മാറുന്നതായി കാണാം.
A/c ഉപയോഗിക്കുമ്പോൾ തണുപ്പ് കൂടുതൽ ലഭിക്കുന്ന രീതിയിൽ സ്വിച്ച്    ക്രേമീകരിക്കുന്നത് നല്ലതായിരിക്കും കൂടാതെ A/C യുടെ ഉപയോഗത്തിന് ആവശ്യമായ വായു പുറത്തു നിന്നു വരുന്ന രീതിയിലും സ്വിച്ചിനെ ക്രേമീകരിക്കുക
എന്നാൽ എല്ലാ വാഹങ്ങളിലും A/C എന്നില്ല, A/C  ഇല്ലാത്ത വാഹങ്ങൾക് ചെറിയ തോതിൽ വാഹങ്ങളുടെ വിൻഡോ വെള്ളം ഉള്ളിൽ കയറാത്ത വിധത്തിൽ കുറച്ചുനേരം തുറന്നതിനുശേഷം വീണ്ടും അടച്ച് വാഹനം ഓടിച്ചൽ ഈ പ്രശ്നത്തിന് ഒരു നല്ല പരിഹാരം കണ്ടെത്താൻ കഴിയും.

Comments

Popular posts from this blog

ഇന്നോവയുടെ ടയർ പെട്ടന്ന് തീരുവനുള്ള കാരണം ഇതായിരുക്കും

എയർ ബാഗുകളുടെ സാങ്കേതിക വിദ്യയെക്കുറിച്ച് അൽപ്പം കാര്യങ്ങൾ അറിയാം