ടയർ അറിഞ്ഞിരിക്കേണ്ടതെല്ലാം
ടയർ എന്നത് ഒരുപാട് പേർക്ക് അറിയാവുന്ന കാര്യമാണ്, പക്ഷെ അറിയാത്തവരാണ് അധികവും, പ്രത്യേകിച്ച് വാഹനം ഉപയോഗിക്കുന്ന നമ്മുടെ സഹോദരിമാർ. അവർക്ക് അടുത്ത തവണ
ടയർ മാറേണ്ടി വരുമ്പോൾ ഈ വിവരങ്ങൾ തീർച്ചയായും ഉപകരപ്പെട്ടേക്കാം.
ചിത്രങ്ങളിൽ നിന്നും ടയറിന്റെ വശങ്ങളിൽ കാണുന്ന ഒരു പ്രത്യേക നമ്പർ നമുക്ക് കാണാം.
#205/50R17 - 98H എന്ന നമ്പർ പരിശോധിക്കാം
ടയറിന്റെ റോഡിൽ സ്പർശിക്കുന്ന ഭാഗത്തിന്റെ
വീതിയാണ് #205 എന്നതു കൊണ്ട് ഇവിടെ സൂചിപ്പിക്കുന്നത്. #50 എന്നത് ടയറിന്റെ വീതിയും പൊക്കവും (ചിത്രത്തിലെ "H") തമ്മിലുള്ള അനുപാതത്തെയാണ് സൂചിപ്പിക്കുന്നത് (Aspect ratio) എന്നാണ് ഇതിനെ പറയുന്നത്. തുടർന്ന് വരുന്ന #R എന്നത് അതൊരു #Radial ടയറാണ് എന്ന് സൂചിപ്പിക്കുന്നു. #17 എന്നത് ടയറിന്റെ ഇന്നർ diameter നെ സൂചിപ്പിക്കുന്നു, അതായത് 17 ഇഞ്ച് വീലിൽ ആണ് ഈ ടയർ ഫിറ്റ് ആകുക എന്ന് സാരം.
Eg: 205/55R16 ടയറും 205/60R16 ടയറും നമുക്ക്
താരതമ്യം ചെയ്യാം.
ഇതിൽ ആദ്യത്തെ ടയറിന്റെ പൊക്കം (H) 205 ന്റെ 55% ആയിരിക്കും, അതായത് 112.75 mm (approx)
രണ്ടാമത്തെ ടയറിന്റെ പൊക്കം (H) 205 ന്റെ 60% ആയിരിക്കും, അതായത് 123 mm (approx)
ഒരേ വീതിയുള്ള ടയറുകൾ ആണെങ്കിലും #aspect_ratio ടയറിന്റെ പൊക്കത്തെ (H) നെ സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കിയാൽ ടയർ #upsize / #upgrade
ചെയ്യാൻ എളുപ്പമാണ്, നമുക്കു തന്നെ നമ്മുടെ കാറിന് അനുയോജ്യമായ ടയർ സൈസ് കണ്ടു പിടിക്കാം. Aspect ratio മാറുമ്പോൾ ടയറിന്റെ circumference (ചുറ്റളവ്) മാറും, ടയർ upsize ചെയ്യുമ്പോൾ ഉണ്ടാകുന്ന ഈ circumference difference 3.3% ആണ് പരമാവധി ആകാവുന്നത്. അതിൽ കൂടുതൽ ആയാൽ ടയറിന്റെ Revolution / km വ്യത്യാസം വരികയും സ്പീഡോമീറ്ററിൽ എറർ വരികയും ചെയ്യും. ഉദാഹരണത്തിന് വണ്ടിയിൽ ഉണ്ടായിരുന്ന standard ടയർ കിലോമീറ്ററിനു 500 revolution ആണ് ചെയ്തിരുന്നത് എന്നു കരുതുക. ടയർ upsize ചെയ്യുമ്പോൾ circumference 3.3% എന്ന പരിധി വിട്ടു പോയാൽ കിലോമീറ്ററിന് 400 revolution ആയി അത് കുറയും അപ്പൊ വാഹനത്തിന്റെ യഥാർത്ഥ സ്പീഡ് 100 km/h ഉള്ളപ്പോ സ്പീഡോമീറ്ററിൽ 90 km/h ആയിരിക്കും കാണിക്കുക (ഏകദേശ കണക്കുകൾ ആണ്)
ടയറിന്റെ aspect ratio ഒരു പരിധിക്കപ്പുറം കൂടിയാൽ ആ ടയർ ചിലപ്പോ ബോഡിയിലും മറ്റും തട്ടുവാൻ സാധ്യതയുണ്ട്. ഇനി 205/55R16 ഉണ്ടായിരുന്ന ടയർ 255/70R16 ആയി upgrade ചെയ്തെന്നു കരുതുക, ഇവിടെ ടയറിന്റെ വീതി 50 mm കൂടിയതിനാൽ ടയറിന്റെ സൈഡ് വാൾ strut, lower control arm, fender liner എന്നീ ഭാഗങ്ങളിൽ ഉരസുവാൻ സാധ്യതയുണ്ട്. 255ന്റെ 70% എന്നത് 205 ന്റെ 55% നെക്കാളും കൂടുതൽ ആയതിനാൽ വാഹനത്തിന്റെ ground clearence കൂടും, centre of gravity ഉയരും ഇതുമൂലം body roll കൂടും. വാഹനത്തിന്റെ stability, control എന്നിവയൊക്കെ വ്യത്യാസം വരും.
#205/50R17 - 98H എന്നതിലെ
98 ആ ടയറിന്റെ load index ആണ്
(ടയറിന് വഹിക്കാവുന്ന പരമാവധി ഭാരം)
H എന്നത് ആ ടയറിന്റെ speed index ആണ് (ടയറിന് താങ്ങാവുന്ന പരമാവധി വേഗത)
ഓരോ വാഹനത്തിനും load index / speed index എന്നിവ അതാത് വാഹന നിർമാതാക്കൾ നിർദ്ദേശിച്ചിട്ടുണ്ട്, അവ കൃത്യമായി പാലിക്കുന്നത്
ആണ് അഭികാമ്യം.
ഓരോ ടയറിന്റെയും സൈഡ് വാളിൽ DOT നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്, ഏത് വർഷത്തിൽ, ഏത്
മാസത്തിൽ, ഏത് ആഴ്ചയിൽ ആണ് ടയർ #MANUFACTURE ചെയ്തിരിക്കുന്നതെന്ന് അതിൽ നോക്കി കൃത്യമായി അറിയുന്നതു എങ്ങനെ എന്ന് നോക്കാം.
DOT BJRP 1WM 1719 എന്നതിലെ
17 എന്നത് ആഴ്ചയെയും 19 വർഷത്തെയും സൂചിപ്പിക്കുന്നു. 17th week of 2019 എന്നാണ് അർഥം. 2019ലെ പതിനേഴാം ആഴ്ച എന്നാൽ MAY FIRST WEEK. ഈ ടയർ 2019 മേയ് ആദ്യ
ആഴ്ചയിൽ നിർമിച്ചതാണ് എന്ന് അർഥം.

Comments
Post a Comment