എന്തുകൊണ്ട് ഡീസൽ ബൈക്കുകള്‍ നിര്‍മാതാക്കള്‍ പുറത്തിറക്കുന്നില്ല

ആദ്യമായി ഡീസൽ എൻജിൻ ബുള്ളറ്റിൽ ഘടിപ്പിച്ചു നിരത്തിലിറകിയത് ആരും മറന്നിട്ടൊന്നുമില്ല.പെട്രോളിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഡീസല്‍ ലഭിക്കുമ്ബോള്‍.എന്ത് കൊണ്ട് ഡീസല്‍ എന്‍ജിന്‍ ബൈക്കുകള്‍ നിര്‍മാതാക്കള്‍ പുറത്തിറക്കുന്നില്ല എന്ന് ചിന്തിക്കാത്തവര്‍ വളരെ കുറവ് ആണ് . മുന്‍പ് റോയല്‍ എന്‍ഫീല്‍ഡ് ഡീസല്‍ ബുള്ളറ്റുകള്‍ ആദ്യവും അവസാനവുമായി ഡീസല്‍ ബുള്ളറ്റുകള്‍ വിപണിയില്‍ എത്തിരിച്ചിരുന്നു എങ്കിലും,മറ്റു കമ്ബനികള്‍ ആ സാഹസത്തിനു മുതിര്‍ന്നില്ല. എന്നാല്‍ കുറച്ചു നാള്‍ മുന്‍പ് ഹീറോ ഒരു ഡീസല്‍ എന്‍ജിനോട് കൂടിയ ഇരുചക്രവാഹനം അവതരിപ്പിച്ചിരുന്നുവെങ്കില്‍ പിന്നീടത് അത് വിപണി കണ്ടിട്ടില്ല. എന്തായിരിക്കും ഡീസല്‍ എന്‍ജിനുള്ള ഇരുചക്ര വാഹനം പുറത്തിറക്കാന്‍ നിര്‍മാതാക്കള്‍ മടിക്കുന്നത് എന്തിനാണ്...

ഡീസല്‍ എഞ്ചിനുകള്‍ക്ക് പെട്രോള്‍ എഞ്ചിനുകളെക്കാള്‍ ഉയര്‍ന്ന കമ്ബ്രഷന്‍ അനുപാതമാണുള്ളത്. പെട്രോള്‍ എഞ്ചിനില്‍ 11:1 അനുപാതത്തില്‍ കമ്ബ്രഷന്‍ നടക്കുമെങ്കില്‍ ഡീസല്‍ എഞ്ചിനിലിത് 15: 1 മുതല്‍ 20:1 എന്ന അനുപാതമായിരിക്കും
ഉയര്‍ന്ന കമ്ബ്രഷന്‍ അനുപാതമായതിനാല്‍ ഇത് കൈകാര്യം ചെയ്യണമെങ്കില്‍ ഏറെ ഭാരമേറിയതും വലുപ്പം കൂടിയതുമായ ലോഹഘടകങ്ങള്‍ ആവശ്യമാണ്. പെട്രോള്‍ എഞ്ചിനെക്കാള്‍ ഡീസല്‍ എഞ്ചിനു വലിപ്പം കൂട്ടുകയും ഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ ഉയര്‍ന്ന കമ്ബ്രഷന്‍ അനുപാതം കൂടുതല്‍ ശബ്ദവും വിറയലും ഡീസല്‍ എഞ്ചിനില്‍ സൃഷ്ടിക്കും
പരിസര മലിനീകരണം ഡീസല്‍ എഞ്ചിനുകളില്‍ വളരെ കൂടുതലാണ്. മൂന്ന് ലിറ്റര്‍ ഡീസല്‍ ഇന്ധനത്തില്‍ നിന്നും പെട്രോള്‍ എഞ്ചിനുകളെക്കാള്‍ ഏകദേശം 13 ശതമാനം കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നു.

ഡീസല്‍ എന്‍ജിന്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇടക്കിടെ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരും. തകരാറുകള്‍ കുറയ്ക്കുവാന്‍ ഓരോ 5,000 കിലോമീറ്ററിലും ഓയില്‍ മാറ്റേണ്ടതായി വരും. മികച്ച ടോര്‍ഖ് ഉല്‍പ്പാദിപ്പിക്കുന്ന ഡീസല്‍ എഞ്ചിനുകള്‍ക്ക് പെട്രോള്‍ എഞ്ചിനേക്കാള്‍ ആര്‍പിഎം കുറവായതിനാല്‍ വേഗത കുറവായിരിക്കും
ഡീസല്‍ എഞ്ചിനുകളുടെ വില വളരെ കൂടുതലായിരിക്കും പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തമ്മില്‍ കുറഞ്ഞത് 50,000 രൂപ വില വ്യത്യാസമുണ്ടാകുമെന്നാണ് ഏകദേശ കണക്കുകള്‍. ഇലക്ട്രിക്ക് വാഹങ്ങളുടെ കാലമായതോടെ ഡീസൽ കറുകൾക് പോലും ഇപ്പോൾ വിപണിയിൽ വൻ ഇടിവാണ് നേരിറ്റുകൊണ്ടിരിക്കുന്നത്. ഇനി വരുന്ന പുതിയ തലമുറ വാഹനങ്ങൾ എല്ലാം ഇലക്ട്രിക് ആയിരിക്കും എന്നതിൽ ഒരു സംശയവും ഇല്ല. 


Comments

Popular posts from this blog

ഇന്നോവയുടെ ടയർ പെട്ടന്ന് തീരുവനുള്ള കാരണം ഇതായിരുക്കും

എയർ ബാഗുകളുടെ സാങ്കേതിക വിദ്യയെക്കുറിച്ച് അൽപ്പം കാര്യങ്ങൾ അറിയാം

മഴക്കാലത്തു വാഹനങ്ങളിലെ ഗ്ലാസ്സുകളിലെ ഈർപ്പം എങ്ങനെ എളുപ്പത്തിൽ മാറ്റാം