സൈലൻസറിൽ പൈപ്പ് ഫിറ്റ് ചെയ്ത് വെള്ളപ്പൊക്കത്തിൽ ഓടിച്ചാൽ എൻജിൻ പോകുന്നത് എങ്ങനെ
മഴയും വെള്ളക്കെട്ടും ഒക്കെ ഉള്ളപ്പോൾ അതിലൂടെ സാഹസികമായി കാറും മറ്റും ഓടിക്കുന്നവരുടെ വീഡിയോയും, ഫോട്ടോകളും ഒക്കെ കാണാറുണ്ട്. അത്തരം ആളുകൾ ഭീമമായ സാമ്പത്തിക നഷ്ടം സ്വയം വരുത്തി വക്കുക ആണ്. ചില ഓഫ് റോഡ് വാഹനങ്ങൾ വെള്ളത്തിലും മറ്റും ഓടിക്കാൻ തക്കവണ്ണം രൂപ കല്പന ചെയ്തവയോ, അല്ലെങ്കിൽ അത്തരത്തിൽ രൂപമാറ്റം ചെയ്തവയോ ആണ്. പക്ഷെ എൻജിനിൽ വെള്ളം കയറിയാലും വാഹനം ഓടത്തക്ക വിധത്തിൽ ഇന്നേ ഒരു എൻജിനും രൂപ കല്പന ചെയ്തിട്ടില്ല... ചെറു കാറുകളും മറ്റും കൊണ്ട് ഇത്തരം അഭ്യാസം കാണിച്ചാൽ എൻജിന്റെ കാര്യത്തിൽ തീരുമാനം ആവും...
എൻജിനിൽ വെള്ളം കയറി എൻജിൻ അകത്തെ ഭാഗങ്ങൾക്ക് ഡാമേജ് ആയി എൻജിൻ സ്റ്റക്ക് ആകുന്ന അവസ്‌ഥയെ ഹൈഡ്രോ സ്റ്റാറ്റ് ലോക്ക് എന്നാണ് പറയുക.. പെട്രോൾ എൻജിൻ ആണെങ്കിലും ഡീസൽ എൻജിൻ ആണെങ്കിലും വെള്ളം കയറിയാൽ ഹൈഡ്രോസ്റ്റാറ്റ് ലോക്ക് ആയിരിക്കും എന്നാൽ പെട്രോൾ എൻജിനേ അപേക്ഷിച്ചു ഡീസൽ എൻജിനുകൾക്ക് ആണ് ഹൈഡ്രോസ്റ്റാറ്റ് ആകാൻ ഉള്ള സാധ്യത 80% കൂടുതൽ ആണ്. ഇപ്പോൾ ഇറങ്ങുന്ന മിക്ക ഡീസൽ എൻജിൻ കാറുകളും ഇന്റർ കൂളർ ടർബോ ചാർജ്ഡ് എൻജിൻ ആണ് അതുകൊണ്ട് തന്നെ ടർബോ പ്രവർത്തിച്ചു തുടങ്ങുമ്പോൾ അതിന്റെ പവറിൽ ശക്തിയായി വായുവിനെ അകത്തേക്ക് വലിക്കാറുണ്ട് വെള്ളം ഉണ്ട് എങ്കിൽ അതും വായുവിന്റെ കൂട്ടത്തിൽ നേരിട്ട് എൻജിന്റെ കംപ്രഷൻ ചേബറിൽ എത്തുകയും കമ്പ്രെഷൻ റേഷ്യോ കൂടുകയും, തന്മൂലം പിസ്റ്റൺ കണക്റ്റിംഗ് റോഡുകളും വാൽവുകളും ബെൻട് ആവുകയും, എൻജിൻ സീസ് ആകുകയും ചെയ്യും.
വെള്ളകെട്ടിൽ കൂടി വാഹനം ഓടിക്കേണ്ട അത്ര അത്യാവശ്യമായ സാഹചര്യം വന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. പെട്രോൾ വാഹനങ്ങൾ ആണെങ്കിൽ റണ്ണിങ് ബോർഡിന്റെ മുകളിലേക്ക് ഉയരും വിതം വെള്ളം ഉണ്ട് എങ്കിൽ അതിലൂടെ വാഹനം ഓടിക്കേണ്ട സാഹചര്യം വന്നാൽ ഒഴിവാക്കുക..അല്ലെങ്കിൽ വാഹനം വെള്ളകെട്ടിനു ഒത്ത നടുക്ക് എത്തിയ ശേഷം ആണ് വെള്ളം കൂടിയ അവസ്ഥ ഉണ്ടായത് എങ്കിൽ വാഹനം 1st ഗിയറിൽ ഇട്ട് ആക്സിലേറ്റർ അമർത്താതെ സാവധാനം മുന്നോട്ട് നീക്കുക, ആട്ടോമാറ്റിക് ഗിയർ ഉള്ള വാഹനം ആണെങ്കിൽ ഗിയർ D എന്ന പൊസിഷനിൽ (ഡ്രൈവ് മോഡ്) ഇട്ട ശേഷം ആക്സിലേറ്റർ അമർത്താതെ തന്നെ മുൻപോട്ടു നീക്കുക. വാഹനം വെള്ളത്തിൽ നിന്ന് പോയാലോ കരുതി നാം സാധാരണ ആക്സിലേറ്റർ അമർത്തി വെള്ളത്തിൽ കൂടി വാഹനം ഓടിക്കും എന്നാൽ അങ്ങനെ ചെയ്‌താൽ ത്രോട്ടിൽ ബോഡി മുഴുവനായി തുറക്കുകയും വെള്ളം അതി വേഗം എയർ ഇൻട്ടേക്ക് പൈപ്പ് വഴി വലിച്ചെടുക്കുകയും എയർ ഫിൽറ്ററിൽ എത്തിക്കുകയും അവിടെ നിന്ന് കംപ്രഷൻ ചേമ്പറിനകത്തേക്ക് വെള്ളം എത്തുകയും വാഹനം ഓഫ് ആവാൻ ആവുകയും ചെയ്യും..
വെള്ളം കയറി വാഹനം ഓടിക്കാൻ ശ്രെമിക്കുന്നത് മൂലമോ സ്റ്റാർട്ട് ചെയ്യാൻ നോക്കുക വഴിയോ Hydrostat lock ആകുന്ന എല്ലാ വാഹനങ്ങൾക്കു ഇൻഷുറൻസ് പരിരക്ഷ കിട്ടും എന്ന് ധാരണ ഉണ്ടെങ്കിൽ അത് തെറ്റാണ്.. കാരണം ഇൻഷുറൻസിൽ എൻജിൻ കവറേജ് എന്ന ആഡ് ഓൺ പാക്കേജ് ഉണ്ടെങ്കിൽ മാത്രമേ മുഴുവൻ എൻജിൻ കവറേജ് ലഭിക്കുകയുള്ളു. നോർമൽ പോളിസി ആണ് എങ്കിൽ എൻജിൻ ഫ്ലഷിങ് മാത്രമേ ഇൻഷുറൻസ് കമ്പനി കവർ ചെയ്യുക ഉള്ളു. നിർത്തി ഇട്ടിരിക്കുന്ന വാഹനം വെള്ളം കയറി നാശനഷ്ടം ഉണ്ടായാൽ പൂർണ പരിരക്ഷ ലഭ്യമാണ്. അങ്ങനെ ഉള്ളപ്പോഴും എൻജിനിൽ വെള്ളം പോയാൽ കമ്പനികൾ കവർ ചെയ്യാറില്ല. കാരണം എൻജിൻ സ്റ്റാർട്ട് ആക്കാതെ വെള്ളം ഉള്ളിൽ പോകില്ല എന്ന വാദം ഉള്ളത് കൊണ്ട്.
.

Comments
Post a Comment