AC ഇട്ടു ഓടിയാൽ കാറിനു മൈലേജ് കുറയുമോ.?

 AC ഇട്ടു ഓടിയാൽ കാറിനു മൈലേജ് കുറവായിരിക്കും, പകരം വിൻഡോ ഗ്ലാസ്സ് താഴ്ത്തിവച്ചു ഓടിയാൽ കൂടുതൽ മൈലേജ് ലഭിക്കും എന്നതാണ് പരക്കെയുള്ള വിശ്വാസം.

AC ഓൺ ആക്കുമ്പോൾ കംപ്രസ്സറിലെ മാഗ്നറ്റിക്ക് ക്ലച്ചിലേക്ക് DC കറണ്ട് എത്തുകയും electro magnetic effect മൂലം ക്ളച്ചും പുള്ളിയും ഒറ്റ യൂണിറ്റ് ആയിമാറി crank ഷാഫ്റ്റിൽ നിന്നുള്ള ഡ്രൈവ് കംപ്രസ്സിന് കിട്ടുകയുമാണ് ചെയ്യുന്നത്. സ്വാഭാവികമായും അപ്പോൾ എഞ്ചിന് ലോഡ് കൂടുകയും, ആ കൂടുതൽ വേണ്ട പവർ ഉൽപാദിപ്പിക്കാൻ എഞ്ചിൻ കൂടുതൽ ഇന്ധനം കത്തിക്കും. ഇതാണ് AC യിൽ മൈലേജ്‌ അല്പം കുറഞ്ഞിരിക്കാൻ കാരണം.

എന്നാൽ AC ഓൺ ആയിരിക്കുന്ന മുഴുവൻ സമയവും എഞ്ചിനിൽ ഈ അധിക ലോഡ് ഉണ്ടാകില്ല, നാം കാറിൽ സെറ്റ് ചെയ്തിരിക്കുന്ന temparature അനുസരിച്ചു ഇടയ്ക്കിടയ്ക്ക് മാത്രമേ കംപ്രസ്സർ ക്ലച്ചു പിടിക്കുകയുള്ളൂ. AC magnetic relayയും തെർമിസ്റ്ററും ചേർന്നാണ് ഈ ധർമം നിർവഹിക്കുന്നത്.

ഒരു വാഹനത്തിന്റെ ഫ്യൂൽ മൈലേജ് നിർണ്ണയിക്കുന്നതിൽ Aerodynamics നു വലിയ പങ്കുണ്ട്. വാഹനം മുന്നോട്ട് പോകുമ്പോൾ ഉണ്ടാകുന്ന Air resistance പരമാവധി കുറയ്ക്കുന്ന രീതിയിൽ ആണ് ആധുനിക കാറുകളുടെ ബോഡി ഡിസൈനിങ്.

കൂടുതൽ മൈലേജിനായി AC ഓഫ് ചെയ്ത് ഓടുമ്പോൾ സ്വാഭാവികമായും കാറിനുള്ളിലെ ചൂട് കൂടും, ആശ്വാസത്തിനായി നമ്മൾ വിൻഡോ ഗ്ലാസ്സുകൾ താഴ്ത്തിവയ്ക്കും. ഇതിലൂടെ പുറത്തു നിന്നും ശക്തിയായി വായു അകത്തേക്ക് പ്രവേശിക്കുകയും വാഹനത്തിൽ Air resistance കൂടുകയും ചെയ്യും. ഇത് overcome ചെയ്യാൻ വേണ്ടി അപ്പോൾ എഞ്ചിൻ കൂടുതൽ പവർ ഉൽപാദിപ്പിക്കും, അങ്ങനെ കൂടുതൽ ഇന്ധനവും ചിലവാകും. ഗ്ലാസ് താഴ്ത്തിവച്ചു ഓടുന്ന മുഴുവൻ നേരവും ഇതാണ് അവസ്ഥ.

ഫലത്തിൽ വിൻഡോ ഗ്ലാസ്സുകൾ താഴ്ത്തി AC ഓഫ് ചെയ്ത് ഓടുന്നതും, ഗ്ലാസ്സുകൾ ഉയർത്തി AC ഇട്ട് ഓടുന്നതും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല. ചില നല്ല റോഡുകളിൽ, നല്ല ഡ്രൈവിങ് സാഹചര്യങ്ങളിൽ, ചില മോഡൽ വാഹനങ്ങൾ AC യിൽ കൂടുതൽ മൈലേജ് കിട്ടിയെന്നും വരാം.

സ്ഥിരമായി AC ഓഫ് ചെയ്ത് ഗ്ലാസ് താഴ്ത്തി ഓടുന്ന കാറുകളിൽ fabric സീറ്റുകളും, ട്രിം ഘടകങ്ങളും, റൂഫ് ലൈനറുമെല്ലാം പൊടിയും പുകയും പിടിച്ചു വേഗം പഴയതാകും. കിട്ടാത്ത മൈലേജിന് വേണ്ടി ഗ്ലാസും താഴ്ത്തി റോഡിലെ പുകയും പൊടിയും വിഷവാതകങ്ങളും ശ്വസിച്ചു നമ്മുടെ ആരോഗ്യം നശിപ്പിക്കണോ അതോ AC യിൽ കൂളായി ഫ്രഷായി യാത്ര ചെയ്യണമോ.

കോരുന്ന കിണറിലെ ഊറ്റുണ്ടാകൂ എന്നു പറഞ്ഞ പോലെ, സ്ഥിരമായി ഉപയോഗിക്കുന്ന കാർ AC സിസ്റ്റത്തിന് നല്ല efficiency ഉണ്ടാകും. മറിച്ചു കൊല്ലത്തിൽ ഒരിക്കൽ AC ഇടുന്നവർക്കു കുറേ പൊടിയും, ബാഡ് സ്മെല്ല്ലും, നേരിയ തണുപ്പും ഒക്കെയാവും കിട്ടുക. (വീട്ടിലെ AC യ്ക്കും ഇത്
ബാധകമാണ്, മാസത്തിൽ ഒരു ദിവസമെങ്കിലും
AC ഉപയോഗിക്കുക)

ഇനി എന്റെ അനുഭവം പറയാം. നല്ല റോഡിൽ AC യിൽ 18 km മൈലേജ്‌ കിട്ടുന്ന എന്റെ 2013 വാഗൺ ആർ വിൻഡോ ഗ്ലാസ്സുകൾ തുറന്നിട്ട് AC ഓഫ് ചെയ്ത് അതേ റോഡിൽ ഓടുമ്പോൾ 16+ km ആണ് കിട്ടുന്നത്.

Comments

Popular posts from this blog

ഇന്നോവയുടെ ടയർ പെട്ടന്ന് തീരുവനുള്ള കാരണം ഇതായിരുക്കും

എയർ ബാഗുകളുടെ സാങ്കേതിക വിദ്യയെക്കുറിച്ച് അൽപ്പം കാര്യങ്ങൾ അറിയാം

മഴക്കാലത്തു വാഹനങ്ങളിലെ ഗ്ലാസ്സുകളിലെ ഈർപ്പം എങ്ങനെ എളുപ്പത്തിൽ മാറ്റാം