ടയർ അറിഞ്ഞിരിക്കേണ്ടതെല്ലാം
ടയർ എന്നത് ഒരുപാട് പേർക്ക് അറിയാവുന്ന കാര്യമാണ്, പക്ഷെ അറിയാത്തവരാണ് അധികവും, പ്രത്യേകിച്ച് വാഹനം ഉപയോഗിക്കുന്ന നമ്മുടെ സഹോദരിമാർ. അവർക്ക് അടുത്ത തവണ ടയർ മാറേണ്ടി വരുമ്പോൾ ഈ വിവരങ്ങൾ തീർച്ചയായും ഉപകരപ്പെട്ടേക്കാം. ചിത്രങ്ങളിൽ നിന്നും ടയറിന്റെ വശങ്ങളിൽ കാണുന്ന ഒരു പ്രത്യേക നമ്പർ നമുക്ക് കാണാം. #205/50R17 - 98H എന്ന നമ്പർ പരിശോധിക്കാം ടയറിന്റെ റോഡിൽ സ്പർശിക്കുന്ന ഭാഗത്തിന്റെ വീതിയാണ് #205 എന്നതു കൊണ്ട് ഇവിടെ സൂചിപ്പിക്കുന്നത്. #50 എന്നത് ടയറിന്റെ വീതിയും പൊക്കവും (ചിത്രത്തിലെ "H") തമ്മിലുള്ള അനുപാതത്തെയാണ് സൂചിപ്പിക്കുന്നത് (Aspect ratio) എന്നാണ് ഇതിനെ പറയുന്നത്. തുടർന്ന് വരുന്ന #R എന്നത് അതൊരു #Radial ടയറാണ് എന്ന് സൂചിപ്പിക്കുന്നു. #17 എന്നത് ടയറിന്റെ ഇന്നർ diameter നെ സൂചിപ്പിക്കുന്നു, അതായത് 17 ഇഞ്ച് വീലിൽ ആണ് ഈ ടയർ ഫിറ്റ് ആകുക എന്ന് സാരം. Eg: 205/55R16 ടയറും 205/60R16 ടയറും നമുക്ക് താരതമ്യം ചെയ്യാം. ഇതിൽ ആദ്യത്തെ ടയറിന്റെ പൊക്കം (H) 205 ന്റെ 55% ആയിരിക്കും, അതായത് 112.75 mm (approx) രണ്ടാമത്തെ ടയറിന്റെ പൊക്കം (H) 205 ന്റെ 60% ആയിരിക്കും, അതായത് 123 mm (a...